രാഷ്ട്രീയം

"രാഹുൽ ജി എന്നോട് പറഞ്ഞു": മത്സരിക്കാൻ തീരുമാനിച്ചെന്ന് അശോക് ഗെഹ്ലോട്ട്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നാമനിർദേശ പത്രിക ഉടൻ നൽകുമെന്നും ഗെഹ്ലോട്ട് അറിയിച്ചു.

ഗാന്ധി കുടുംബത്തിൽനിന്ന് ആരും മത്സരിക്കില്ലെന്ന് രാഹുൽ ഗാന്ധി തന്നോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഗാന്ധി കുടുംബത്തിൽനിന്ന് അല്ലാത്ത ഒരാൾ അധ്യക്ഷനാകണമെന്ന് തീരുമാനിച്ചതെന്നും ഗെഹ്ലോട്ട് പറഞ്ഞു.

Leave A Comment