കോൺഗ്രസ് തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെയ്ക്ക് ഹൈക്കമാൻഡ് പിന്തുണ
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കും. ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ഖാര്‍ഗെ ഇന്ന് 12ന് നാമനിര്‍ദേശപത്രിക നല്‍കും. പത്രികയില്‍ എ.കെ. ആന്റണി ഒപ്പുവച്ചു.
അതേസമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാമനിർദേശപത്രിക സമർപ്പണത്തിനുള്ള സമയം ഇന്നവസാനിക്കും. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗും, ശശി തരൂരും ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയിൽ പത്രിക സമർപ്പിക്കും.
അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്നവരുടെ അന്തിമ സ്ഥാനാർഥി പട്ടിക ഒക്ടോബർ എട്ടിന് പുറത്തിറക്കും. തെരഞ്ഞെടുപ്പ് ഒക്ടോബർ 17നും വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബർ 19നുമാണ്.
Leave A Comment