അഴിമതി പാര്‍ട്ടി; കെസിആറുമായി സഖ്യമില്ലെന്ന് രാഹുല്‍ ഗാന്ധി
ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയെപ്പോലെ കെ.ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് അഴിമതി പാര്‍ട്ടിയാണെന്നും ഇവരുമായി യാതൊരു വിധത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും രാഹുല്‍ ഹൈദരാബാദില്‍ പറഞ്ഞു.
കോണ്‍ഗ്രസ് എന്തിനൊക്കെ വേണ്ടി നിലകൊള്ളുന്നോ അതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് ബിആര്‍എസ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപെടുത്തി.
ദേശീയതലത്തിൽ പുതിയ പാർട്ടി രൂപീകരിച്ച കെസിആറിന്റെ തീരുമാനത്തെയും രാഹുൽ പരിഹസിച്ചു. അദ്ദേഹത്തിന് തന്റെ പാര്‍ട്ടി ദേശീയ പാര്‍ട്ടിയാണെന്നും വേണമെങ്കില്‍ ആഗോളപാര്ട്ടിയാണെന്നു കരുതി അമേരിക്കയില്‍ മത്സരിക്കാമെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Leave A Comment