രാഷ്ട്രീയം

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: നേ​താ​ക്ക​ളുടെ പിഴവെന്ന് സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​ല്‍​ക്കാ​ന്‍ കാ​ര​ണം എ​റ​ണാ​കു​ള​ത്തെ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് പി​ഴ​വ് പ​റ്റി​യ​തുകൊണ്ടെന്ന് സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ എ.​കെ.​ബാ​ല​ന്‍, ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന് ചേ​രു​ന്ന ജി​ല്ലാ ക​മ്മ​റ്റി യോ​ഗ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് യോ​ഗ​വും റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ക്കും.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല​ട​ക്ക​മു​ള്ള പാ​ളി​ച്ച​ക​ളാ​ണ് തോ​ല്‍​വി​ക്ക് കാ​ര​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കെ.​എ​സ്.​അ​രു​ണ്‍​കു​മാ​റി​ന്‍റെ പേ​രി​ല്‍ പ്ര​ത്യ​ക്ഷ​പെ​ട്ട ചു​വ​രെ​ഴു​ത്തു​ക​ള്‍ അ​ണി​ക​ള്‍​ക്കി​ട​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി. എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്ക​ട​ക്കം പി​ഴ​വ് പ​റ്റി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ക​ഴി​ഞ്ഞ മേ​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 25000ല്‍ ​അ​ധി​കം വോ​ട്ടു​ക​ള്‍​ക്കാ​ണ് സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യ കെ.​എ​സ്.​അ​രു​ണ്‍​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യ ഉ​മാ തോ​മ​സി​നോ​ട് തോ​റ്റ​ത്.

Leave A Comment