ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; ഡോക്ടർമാരുടെ സമരം തുടങ്ങി
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പ്രഖ്യാപിച്ച സമരം തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെ ഐഎംഎയുടെ നേതൃത്വത്തിലാണ് സമരം.
സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ ഉണ്ടാകില്ലെങ്കിലും അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും.
കേരള ഗവണ്മെന്റ് പോസ്റ്റ് ഗ്രാജുവെറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന്, കേരള ഗവണ്മെന്റ് സ്പെഷലിസ്റ്റ് ഡോക്ടര്‍സ് അസോസിയേഷന്, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് എന്നിവയും പണിമുടക്കില്‍ പങ്കെടുക്കും.
കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് പ്രധാന ആവശ്യം.
Leave A Comment