പ്രധാന വാർത്തകൾ

പശുവിനെ ആലിംഗനം ചെയ്യൂ’; വാലന്റൈന്‍സ് ഡേ വേണ്ട, ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം

ന്യൂ​ഡ​ൽ​ഹി: ഈ വരുന്ന ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഒഴിവാക്കി പശുവിനെ ആലിംഗനം ചെയ്യാന്‍ ആഹ്വാനം. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെതാണ് വിചിത്ര നിര്‍ദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും ജൈവൈവിധ്യത്തെ പ്രതിനീധികരിക്കുന്നതുമാണ് പശു. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ് കാമധേനു, എന്നും ഗൗമാത എന്നും വിളിക്കുന്നതെന്നും മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

പശുവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ നോട്ടീസില്‍ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Leave A Comment