താനൂര്‍ ബോട്ടപകടം: മരിച്ചവരില്‍ ഒരു കുടുംബത്തിലെ 12 പേരും
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തിലെ 12 പേരും. ഇവരില്‍ ഒന്‍പത് പേര്‍ ഒരു വീട്ടിലും മറ്റ് മൂന്ന് പേര്‍ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്.കുടുംബത്തിലെ 15 പേര്‍ ഒന്നിച്ച് നടത്തിയ വിനോദയാത്രയാണ് ഒടുവില്‍ ദുരന്തമായി മാറിയത്. ഇവരില്‍ മൂന്നു പേര്‍ മാത്രമാണ് രക്ഷപെട്ടത്. ഇവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന(18), ഷഫല(13), ഷംന(12), ഫിദ ദില്‍ന(ഏഴ്), സഹോദരന്‍ സിറാജിന്‍റെ ഭാര്യ റസീന(27), മക്കളായ സഹറ(എട്ട്) , നൈറ(ഏഴ്), റുഷ്ദ(ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്.
സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍(12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.
Leave A Comment