പ്രധാന വാർത്തകൾ

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; പോലീസിന് ഗുരുതര വീഴ്ച

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട നടപടികളില്‍ പോലീസിന് ഗുരുതര സുരക്ഷാ വീഴ്ച. എഡിജിപി ഇന്‍റലിജൻസ് തയാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നു.

പ്രധാനമന്ത്രിയ്ക്കായി ഒരുക്കുന്ന പോലീസ് സുരക്ഷയുടെ സമഗ്രവിവരങ്ങളടങ്ങിയ 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങളടക്കം പുറത്തുവന്നു. സംഭവത്തില്‍ ഇന്‍റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചു.

പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച വിശദീകരണം തേടി. ചോര്‍ന്ന സ്‌കീമിന് പകരം പുതിയ സ്‌കീം തയാറാക്കി തുടങ്ങിയതായി എഡിജിപി അറിയിച്ചു.

ഇതിനിടെ കേരളത്തില്‍വച്ച് പ്രധാനമന്ത്രിയെ ആക്രമിക്കുമെന്ന് കാട്ടിയുള്ള ഭീഷണി കത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ചു. കത്ത് പോലീസിന് കൈമാറിയിട്ടുണ്ട്.

Leave A Comment