പ്രധാന വാർത്തകൾ

ഇ​ന്നും കി​(റ്റി)ട്ടി​ല്ല; ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഞ്ഞ കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ല്‍. ഭൂ​രി​ഭാ​ഗം റേ​ഷ​ന്‍ ക​ട​ക​ളി​ലും ഇ​ന്നും ഓ​ണ​ക്കി​റ്റ് എ​ത്തി​യി​ല്ല. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് കി​റ്റ് വി​ത​ര​ണം ഭാ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ കി​റ്റ് വി​ത​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച മു​ത​ല്‍ കി​റ്റ് വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു ഭ​ക്ഷ്യ​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്ന​ത്.

മി​ല്‍​മ ഉ​ത്പ​ന്ന​ത്തി​നു​ള്ള ക്ഷാ​മ​മാ​ണ് കി​റ്റു​ക​ള്‍ എ​ത്താ​ന്‍ വൈ​കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.​കി​റ്റി​ലെ 13 ഇ​ന​ങ്ങ​ളി​ല്‍ മി​ല്‍​മ​യി​ല്‍​നി​ന്ന് കി​ട്ടേ​ണ്ട പാ​യ​സ​ക്കൂ​ട്ട് പ​ല​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ഴും കി​ട്ടി​യി​ട്ടി​ല്ല.

കി​റ്റു​ക​ളി​ലേ​ക്ക് വേ​ണ്ട സാ​ധ​ന​ങ്ങ​ള്‍ മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ലെ​ത്തി​ച്ച ശേ​ഷം അ​വി​ടെ​നി​ന്ന് പാ​യ്ക്ക് ചെ​യ്താ​ണ് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്താ​ത്ത​തി​നാ​ല്‍ പാ​ക്കിം​ഗ് വൈ​കു​ക​യാ​ണ്.

അ​തേ​സ​മ​യം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം പ​ര​മാ​വ​ധി ഇ​ട​ങ്ങ​ളി​ല്‍ കി​റ്റ് വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങു​മെ​ന്ന് സ​പ്ലൈ​ക്കോ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​കൊ​ണ്ട് വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും സ​പ്ലൈ​ക്കോ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​വ​ണ മ​ഞ്ഞ​ക്കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് മാ​ത്ര​മാ​യി കി​റ്റ് പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.

Leave A Comment