കേരളവിഷന്‍ ടെലിവിഷന്‍ അവാർഡ്‌സ് 2024 പ്രഖ്യാപിച്ചു; മികച്ച നടന്‍ പ്രഭിന്‍, നടി ഐശ്വര്യ രാംസായി
കൊച്ചി: മലയാള ടെലിവിഷന്‍ രംഗത്തെ പ്രതിഭകള്‍ക്കും കലാമൂല്യമുള്ള സൃഷ്ടികള്‍ക്കും കേരളവിഷന്‍ നല്‍കിവരുന്ന സുപ്രധാന പുരസ്‌കാരങ്ങൾ കേരളവിഷന്‍ ടെലിവിഷന്‍ അവാര്‍ഡ് 2024 പ്രഖ്യാപിച്ചു.രണ്ടാമത് കേരളവിഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ ലഭിച്ചവർ:
മികച്ച നടന്‍: പ്രഭിന്‍ (സീരിയല്‍ ചെമ്പരത്തി, സീ കേരളം)
മികച്ച നടി: ഐശ്വര്യ രാംസായി (സീരിയല്‍ മൗനരാഗം, ഏഷ്യാനെറ്റ്)
മികച്ച അവതാരക: ലക്ഷ്മി നക്ഷത്ര (സ്റ്റാര്‍ മാജിക്, ഫ്ളവേഴ്സ്)
മികച്ച സംവിധായകന്‍: മഞ്ജു ധര്‍മ്മന്‍ (സീരിയല്‍ ചെമ്പനീര്‍ പൂവ്, ഏഷ്യാനെറ്റ്)
മികച്ച ജനപ്രീതിയുള്ള നടന്‍: സാജന്‍ സൂര്യ (സീരിയല്‍ ഗീതാഗോവിന്ദം, ഏഷ്യാനെറ്റ്)
മികച്ച ജനപ്രീതിയുള്ള നടി: റബേക്ക സന്തോഷ് (സീരിയല്‍ കളിവീട്, സൂര്യ ടിവി)
പ്രതിനായക വേഷത്തിലെ മികച്ച നടന്‍: ജിഷിന്‍ മോഹന്‍ (സീരിയല്‍ മണിമുത്ത്, മഴവില്‍ മനോരമ, കന്യാദാനം- സൂര്യ ടിവി)
പ്രതിനായിക വേഷത്തിലെ മികച്ച നടി: ആന്‍ മാത്യു (സീരിയല്‍ ശ്യാമാംബരം, സീ കേരളം)
ഹാസ്യവേഷത്തിലെ മികച്ച നടന്‍: റിയാസ് നര്‍മ്മകല (സീരിയല്‍ അളിയന്‍സ്, കൗമുദി ടിവി)
ഹാസ്യവേഷത്തിലെ മികച്ച നടി: സ്നേഹ ശ്രീകുമാര്‍ (സീരിയല്‍ മറിമായം, മഴവില്‍ മനോരമ)
മികച്ച സ്വഭാവ നടന്‍: ആനന്ദ് നാരായണന്‍ (സീരിയല്‍ ശ്യാമാംബരം, സീ കേരളം)
മികച്ച സ്വഭാവ നടി: ചിലങ്ക (സീരിയല്‍ കനല്‍പ്പൂവ്, സൂര്യ ടിവി)
മികച്ച ജനപ്രീതിയുള്ള സീരിയല്‍: ചെമ്പനീര്‍ പൂവ്, ഏഷ്യാനെറ്റ്
മികച്ച സീരിയല്‍: കുടുംബശ്രീ ശാരദ, സീ കേരളം
ഈ വര്‍ഷത്തെ വേറിട്ട പ്രകടനം നടത്തിയ പ്രതിഭ : ജിന്‍റോ (ബിഗ് ബോസ് വിജയി, ഏഷ്യാനെറ്റ്)
മികച്ച ജനപ്രിയ നടി: അമല (സീരിയല്‍ സ്വയംവരം, മഴവില്‍ മനോരമ)
കേരളവിഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ സെപ്തംബര്‍ 5ന് തൃശ്ശൂരില്‍ വിതരണം ചെയ്യും
അവാര്‍ഡ് വിതരണം ഹയാത് റീജന്‍സിയില്‍ വൈകീട്ട് 5 മുതല്‍ താരാഘോഷ പരിപാടിയില്‍
Leave A Comment