പ്രധാന വാർത്തകൾ

മാളയിൽ വൈദികനെതിരെ പോക്സോ കേസ്

മാള: ഒരു വർഷം മുമ്പ്  പെൺകുട്ടിയെ പീഡിപ്പിച്ച വൈദികനെതിരെ പോക്സോനിയമ  പ്രകാരം  കേസ് എടുത്തു. മാള പ്ലാവിൻമുറി ദേവാലയ  വികാരിയായിരുന്ന റീസ് വടാശ്ശേരിക്കെതിരെയാണ്  മാള പോലീസ് പോക്സോ നിയമപ്രകാരം  കേസ് എടുത്തത്. 2023 ലാണ്  വികാരിയായിരുന്ന റീസ് വടാശ്ശേരി  പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പറയുന്നത്  . 

തുടർന്ന് ഇയാൾ പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയതിനെ  തുടർന്ന് മാനസികമായി  തകർന്ന പെൺകുട്ടി   സുഹൃത്തുക്കളോട് വിവരങ്ങൾ പറയുകയും അവർ പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും ആയിരുന്നു.  മൂന്ന് ദിവസം മുമ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്  റീസ് ഒരു വർഷം മുമ്പ് ചെന്ത്രാപ്പിന്നി പള്ളിയിലേക്ക് സ്ഥലം മാറി  പോയിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇയാൾ നിരന്തരമായി മെസ്സേജ് അയച്ചു ശല്യം ചെയ്തതായും പരാതിയുണ്ട്

Leave A Comment