പ്രധാന വാർത്തകൾ

അണ്ണല്ലൂരിൽ പോസ്റ്റിൽ ബൈക്ക് ഇടിച്ചു റിട്ടയെർഡ് ഇറിഗേഷൻ ജീവനക്കാരൻ മരിച്ചു

മാള: അണ്ണല്ലൂരിൽ പോസ്റ്റിൽ ബൈക്ക് ഇടിച്ചു റിട്ടയെർഡ് ഇറിഗേഷൻ ജീവനക്കാരൻ മരിച്ചു. ഇന്ന് ഉച്ചക്ക് ഏകദേശം 1.30 കൂടെയാണ് അപകടം ഉണ്ടായത്. അന്നമനട വൈന്തല സ്വദേശിയായ കണിച്ചായി വീട്ടിൽ ഫ്രാൻസിസ് ജോസ് (58) ആണ് മരണപ്പെട്ടത്. 

അഷ്ടമിച്ചിറ ഭാഗത്തുനിന്നും വന്ന ബൈക്ക് നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ഥിരമായ അപകടമുണ്ടാകുന്ന മേഖലയാണ് ഇതെന്ന് നാട്ടുകാർ പറയുന്നു.
ഇറിഗേഷനിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു.

Leave A Comment