പ്രധാന വാർത്തകൾ

കൊടുങ്ങല്ലൂരില്‍ ആളില്ലാത്ത വീട് കുത്തിതുറന്ന് സ്വർണ്ണം കവർന്നു

കൊടുങ്ങല്ലൂരിലെ എരിശ്ശേരിപ്പാലത്ത് ആളില്ലാത്ത വീട് കുത്തിതുറന്ന് സ്വർണ്ണം കവർന്നു. എടച്ചാലിൽ സുനിൽകുമാറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.
ശനിയാഴ്ച്ച രാത്രിയിൽ അഴീക്കോടുള്ള ബന്ധുവീട്ടിലേക്ക് സുനിൽകുമാറും ഭാര്യയും പോയ സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

വീടിൻ്റെ മുൻവാതിൽ ആയുധമുപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. മോഷ്ടാവിൻ്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

Leave A Comment