എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം
കൊച്ചി: ബലാൽസംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എംഎൽഎ മറ്റന്നാൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും ഉപാധി. എംഎൽഎ സംസ്ഥാനം വിട്ടുപോകരുത്, സമൂഹമാധ്യമങ്ങൾ വഴി പ്രകോപനം ഉണ്ടാക്കുന്ന പോസ്റ്റുകൾ പാടില്ല, ഫോണും പാസ്പോർട്ടും ഹാജരാക്കണമെന്നും ഉപാധിയുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് തുടങ്ങിയ 11 കർശന ഉപാധികൾ ഉണ്ട്.
അതേസമയം മുൻകൂർ ജാമ്യം കിട്ടിയതിൽ സങ്കടമുണ്ടെന്ന് യുവതി പറഞ്ഞു. പരാതിയിൽ ഉറച്ചു നിൽക്കുകയാണ്. എംഎൽഎയെ പോലീസ് കണ്ടെത്താത്തതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും യുവതി പറഞ്ഞു.
Leave A Comment