കൈപ്പടയുടെ ശ്യാമള ഭംഗി
കൈരേഖ പോലെ കയ്യക്ഷരവും ഓരോ വ്യക്തിയുടെയും സവിശേഷതയാണ്
കയ്യക്ഷരത്തിൽ നിന്നും ഒരു വ്യക്തിയുടെ സ്വഭാവ വിശേഷങ്ങൾ വരെ കണ്ടെത്താനാവുന്ന തലത്തിലേക്ക് ശാസ്ത്രം പുരോഗമിച്ചു കഴിഞ്ഞു
ചെറിയ ക്ളാസുകളിൽ കോപ്പി സമ്പ്രദായം കൊണ്ടുവന്നത് തന്നെ കയ്യക്ഷരങ്ങൾക്ക് ഭംഗി കൂട്ടാനാണ് തലേലെഴുത്ത് എന്നത് ഒരു അശാസ്ത്രീയ സങ്കൽപ്പമാണെങ്കിലും മനുഷ്യന്റെ ഭാഗ്യ നിർഭാഗ്യങ്ങളെ എഴുത്തുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ് മഹാൻമാർ ഉപയോഗിച്ച സാധന സാമഗ്രികളുടെ കൂടെ അവരുടെ കത്തുകളും പ്രദർശിപ്പിക്കുന്നത് കൈപ്പടയുടെ പ്രാധാന്യം വ്യക്തമാക്കുന്നു വല്ലഭന് പുല്ലുമായുധം എന്നതു പോലെ കൈയ്യക്ഷരം കൊണ്ടു തന്നെ റിക്കാർഡുകൾ വാരിക്കൂട്ടിയ ശ്യാമളൻ എന്ന അക്ഷര കലാകാരൻ സ്വന്തം കഥ പങ്കു വെക്കുന്നു.
എന്റെ കഥ
ഞാൻ ജനിച്ചത് എറണാകുളം ചളിക്ക വട്ടത്ത്. അച്ഛൻ പി.കെ പരമുവിന്റെയും അമ്മ ലീലയുടേയും അഞ്ച് മക്കളിൽ നാലാമത്തെ മകൻ. പൊന്നുരുന്നിയിലായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം. സ്ക്കൂൾ വിട്ട് വന്ന് കളിയും കുളിയും കഴിക്കലുമെല്ലാം കഴിഞ്ഞാൽ അമ്മയാണ് വീട്ടിൽ പഠിപ്പിക്കുക. ചെറിയ ക്ലാസ് മുതലേ അമ്മ എന്നും പറയുന്ന ഒരു കാര്യമുണ്ട്. ഉരുട്ടിയുരുട്ടി എഴുതണം പ്രത്യേകിച്ച് മലയാളം. ഇത് കേട്ട് കേട്ട് എനിക്ക് പ്രചോദനമായി നാലാം ക്ലാസുമുതൽ എന്റെ കൈയ്യക്ഷരത്തിന് നല്ല ചന്തം വെച്ചു തുടങ്ങി. സ്ക്കൂൾ വിദ്യാഭ്യാസം അവസാനിച്ചു.
അടുത്തത് കോളേജ് കൊച്ചിൻ ആർട്ട്സ് കോളേജിലാണ് ചേർന്നത്. ബിരുദം പൂർത്തിയാക്കും മുൻപേ ഡൽഹി പോലീസിൽ ജോലി ലഭിച്ചു. അപ്പോഴൊന്നും പേരെഴുത്തും കയ്യക്ഷരവുമൊന്നും ഏഴയലത്തില്ലായിരുന്നു. കാരണം സമയക്കുറവ് തന്നെ. പിന്നീട് കമ്മ്യൂണിക്കേഷൻ വിങ്ങിലേക്ക് മാറ്റമായി. വയർലസ് ഓപ്പറേറ്റർ ഓരോ പോലീസ് സ്റ്റേഷനിലും ഓരോരുത്തർ ഓപ്പറേറ്റർമാരായി ഉണ്ടാകും. പോലീസ് സ്റ്റേഷനിൽ നിന്ന് വരുന്ന ആവശ്യമുള്ള കാര്യങ്ങൾ മാത്രം ശ്രദ്ധിച്ച് ഫോർവേഡ് ചെയ്യണം. ആ ജോലിയിൽ ധാരാളം സമയം കിട്ടുമായിരുന്നു. അപ്പോഴാണ് വീണ്ടും എഴുത്ത് തല പൊക്കിയത്. ലീവ് അ പേക്ഷകളും മറ്റ് അപേക്ഷകളും ഭംഗിയായി എഴുതിത്തുടങ്ങി. ഓഫീസിലുള്ള മറ്റു പോലീസുകാരും ഉയർന്ന ഉദ്യോഗസ്ഥരും ശ്രദ്ധിച്ചു തുടങ്ങി കൂടാതെ പ്രോത്സാഹിപ്പിച്ചും തുടങ്ങി.
കാലിഗ്രാഫി പഠിക്കാതെ തന്നെ കാലിഗ്രാഫറായി
1991 ൽ അസിസ്റ്റന്റ് പോലീസ് കമീഷണർ വിക്രമൻ നായരായിരുന്നു. ആ സമയത്താണ് ഞങ്ങളുടെ ഡെൽഹി പോലീസ് ഡേ ആഘോഷം ഉണ്ടായിരുന്നത്. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ആഘോഷം. അതിന് കാർഡ് പ്രിൻറ് ചെയ്തു വന്നു. അതിൽ പേരെഴുതണം. ആ ചുമതല എനിക്കായി. അങ്ങനെ ഞാൻ കാലിഗ്രാഫി പഠിക്കാതെ തന്നെ കാലിഗ്രാഫറായി. ഡൽഹിയിലെ ലിഖ്നെ വാലാ പോലീസ് വാലാ ഞാൻ മാത്രമായി. അങ്ങിനെ ഞാൻ പേരെഴുത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അപ്പോഴാണ് തോന്നിയത് എന്തുകൊണ്ട് ഇതിൽ റെക്കോർഡ് സൃഷ്ടിച്ചു കൂടാ!
സ്വന്തമാക്കിയ നേട്ടങ്ങൾ
2011 -ൽ ഒരു മണിക്കൂർ തുടർച്ചയായി ഇംഗ്ലീഷ്
കാലിഗ്രാഫിൽ "wish you all the best" എന്ന് എഴുതി 80 ഗ്രീറ്റിംങ് കാർഡ് തയ്യാറാക്കി ലിംകാ ബുക്ക് ഓഫ് നാഷണൽ റെക്കോർഡ് സ്വന്തമാക്കി.
2013 -ൽ തുടർച്ചയായി ഒരു മണിക്കൂർ നേരം ഇംഗ്ലീഷ്
കാലിഗ്രാഫി -ൽ "Best wishes' എന്ന് എഴുതി 261 ഗ്രീറ്റിം ഗ്രീറ്റിംഗ് കാർഡ്
തയ്യാറാക്കി ലിംകാ ബുക്ക് ഓഫ് നാഷണൽ റെക്കോർഡ് -ൽ സ്ഥാനം നേടി.
2015-ൽ ഇടവേള ഇല്ലാതെ ഒരു മണിക്കുറിൽ 193 ഡൽഹി പോലീസ് പബ്ലിക് സ്കൂൾ , സഫ്‌ടർജംഗ് എൻസിലാവേലെ കുട്ടികളുടെ പേര് ഇംഗ്ലീഷ് കാലിഗ്രാഫി -ൽ എഴുതി ലിംകാ ബുക്ക് ഓഫ് നാഷണൽ റെക്കോർഡ് -ൽ കയറി .
2017-ൽ ഒരു മണിക്കൂറിൽ തുടർച്ചയായി 231കാൻസർ പേഷൻസ്ന്റ പേരുകൾ ഇംഗ്ലീഷ്
കാലിഗ്രാഫി എഴുതി ലിംകാ ബുക്ക് ഓഫ് നാഷണൽ റെക്കോർഡ് സ്വന്തമാക്കി.
2017 - ൽ തന്നെ തുടർച്ചയായി മൂന്നു മണികൂർ സമയം കൊണ്ട് 1001 ഗുരുഭക്തരുടെ പേരുകൾ, ഗുരുദേവ ക്ഷേത്രം , രോഹിണി , ഡൽഹിൽ വച്ച് ഇംഗ്ലീഷ് കാലിഗ്രഫി-ൽ എഴുതി ഇന്ത്യ സ്റ്റാർ വേൾഡ് റെക്കോർഡ് -ൽ കയറി.
അമ്മ ഗുരുവായ കല
2019 - ൽ ന്യൂ ഡൽഹി കേരള ഹൗസിൽ ഇടവേള ഇല്ലാത്ത ആറ് മണിക്കൂറിൽ താഴെ സമയം കൊണ്ട് 2,160 വക്തി കളുടെ പേരുകൾ ഇംഗ്ലീഷ് കാലിഗ്രഫി -ൽ എഴുതി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ്- ഞാൻ സ്വന്തമാക്കി .
എന്റെ അമ്മ ഗുരുവായ ഈ കല , ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത ഒരു ഫോണ്ട് -ൽ ആണ് എന്റെ ഈ എല്ല റെക്കോർഡ്സും.

2022 ൽ സ്വാതന്ത്ര്യ ദിനത്തിൽ സ്വന്തം നാട്ടിൽ വെച്ച് ഒരു വേൾഡ് റെക്കോർഡു കൂടി ശ്യാമളൻ കരസ്ഥമാക്കിയിട്ടുണ്ട്.
പിന്തുണയുമായി കുടുംബം
ഇപ്പോൾ ജോലിയിൽ നിന്ന് വിരമിച്ചു കുട്ടികളെ നല്ല കയ്യക്ഷരത്തോടെ എഴുതാൻ പഠിപ്പിക്കുന്നു. പിന്നെ പരിപാടികളുടെ സർട്ടിഫിക്കറ്റിൽ പേരെഴുതാൻ ആളുകൾ വരാറുണ്ട്. സൂര്യ ടി.വി യിലെ സവാരി ഗിരി ഗിരിയിൽ ഗിന്നസ് പക്രു അഭിമുഖമെടുത്തിരുന്നു. അപ്പോൾ ഏറ്റവും സന്തോഷിച്ചത് അമ്മയാണ്. അമ്മയാണല്ലോ ഇതിനെല്ലാം കാരണം. എന്ത് പരിപാടിയിൽ എഴുതി തുടങ്ങുമ്പോഴും ഞങ്ങളുടെ കുഴുവേലി ശ്രീ സമ്പന്ന ദുർഗാ ദേവിയുടെ പേരും അച്ഛന്റെയും അമ്മയുടേയും പേരെഴുതിയാണ് തുടക്കം.ഭാര്യ ലിവ്യ ഹരിയും മകൻ ഹരികൃഷ്ണനും എന്തിനും പിന്തുണയുമായി കൂടെയുണ്ട്. ഇനി ഗിന്നസ്സിൽ കൂടി കയറണമെന്നാണ് ആഗ്രഹം.

തയ്യാറാക്കിയത്- ഉമ ആനന്ദ്
Leave A Comment