സിനിമ

നടൻ ശരത് കുമാർ ആശുപത്രിയിൽ

ചെന്നൈ : നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. 

ശരത് കുമാറിന്റെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ഭയക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പം ഉണ്ട്.

Leave A Comment