സംവിധായകന് സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു
കൊച്ചി: ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സംവിധായകന് സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് അമൃത ആശുപത്രി അധികൃതര്‍ അറിയിച്ചു.കരള്‍ രോഗവും ന്യുമോണിയയും ബാധിച്ച സിദ്ദിഖിനെ ജൂലൈ 10-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.
ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. സിദ്ദിഖിന്റെ അടുത്ത ബന്ധുക്കളും സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളും ആശുപത്രിയിൽ ഉണ്ട്.
Leave A Comment