കണ്ണൂര്‍ സ്‍ക്വാഡ് : മമ്മൂട്ടിയുടെ വിസ്‍മയിപ്പിക്കുന്ന കുതിപ്പ് മൂന്നാം ആഴ്ചയും
കൊച്ചി: മമ്മൂട്ടി നായകനായി വമ്പൻ വിജയ ചിത്രമായിരിക്കുകയാണ് കണ്ണൂര്‍ സ്‍ക്വാഡ്. വൻ ഹൈപ്പില്ലാതെ എത്തിയിട്ടും മമ്മൂട്ടി ചിത്രം അമ്പരപ്പിക്കുന്ന വിജയമാണ് നേടുന്നത്. മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ആഗോളതലത്തില്‍ കണ്ണൂര്‍ സ്‍ക്വാഡ് 75 കോടി രൂപ നേടിയെന്ന ഒരു റിപ്പോര്‍ട്ടും മമ്മൂട്ടിയുടെ ആരാധകര്‍ ആഘോഷമാക്കുകയാണ്.
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 75 കോടി രൂപയിലധികം നേടിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്‍ക്വാഡ് കേരളത്തില്‍ മൂന്നാം ആഴ്ചയിലും മികച്ച സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടത്. എന്തായാലും മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന്റെ തുടക്കം വമ്പൻ നേട്ടത്തിലേക്കുള്ള കുതിപ്പിന്റെ സൂചനയായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയുമാണ്.
Leave A Comment