സിനിമ

ലളിതമായ ചടങ്ങ്, ദിയ കൃഷ്ണയും അശ്വിനും വിവാഹിതരായി

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അശ്വിന്‍ ഗണേഷ് ആണ് വരന്‍. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.ദിയ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

പേസ്റ്റല്‍ നിറമാണ് വിവാഹ സാരിക്കായി ദിയ തെരഞ്ഞെടുത്തത്. നിറയെ വര്‍ക്കുകളുള്ള ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരുന്നത്. പച്ച നിറത്തിലുള്ള ലോങ് നെക്ലസ് ലുക്കിന് കൂടുതല്‍ മാറ്റ് നല്‍കി. മലയാളി ഹിന്ദു ബ്രൈഡില്‍ നിന്ന് വ്യത്യസ്തമായി തലയില്‍ വെയിലും അണിഞ്ഞിരുന്നു. പൂക്കള്‍ വെക്കാതെ ലൂസ് ഹെയറാണ് നല്‍കിയത്. തമിഴ് മണവാളന്‍ സ്റ്റൈലില്‍ ഷര്‍ട്ടും മുണ്ടിം വേഷ്ടിയുമായിരുന്നു അശ്വിന്റെ വേഷം. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.

അഹാനയും ഇഷാനിയും ഹന്‍സികയും അമ്മ സിന്ധു കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്. കൃഷ്ണകുമാര്‍ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹന്‍സികയുമാണ് സഹോദരിമാര്‍.

Leave A Comment