സിനിമ

നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു

സിനിമാതാരം നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി റിപ്പോർട്ട്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ഡല്‍ഹിയിലെ ജെഎന്‍യുവില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ, അഖില ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ച് ഫെല്ലോ ആയിരുന്നു.

സന്യാസ ദീക്ഷ സ്വീകരിച്ച് അഖില അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചുവെന്നാണ് അറിയാനാവുന്നത്. 'ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസവും മഹാ മണ്ഡലേശ്വര്‍ പദവിയും സ്വീകരിച്ചു, ശാസ്ത്രാധ്യയനത്തില്‍ എന്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കു എത്തിയതില്‍ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു,' എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. 

ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ കാഷായ വസ്ത്രം ധരിച്ച അഖിലയെയും കാണാം. കലാമണ്ഡലം വിമലാദേവിയുടെയും പരേതനായ എം ആര്‍ പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ബോളിവുഡ് താരമായിരുന്ന മമത കുൽക്കർണി സന്ന്യാസം സ്വീകരിച്ചത്.

Leave A Comment