സിനിമ

ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സൂരജ് പഞ്ചോളിക്ക് ഗുരുതരമായി പൊള്ളലേറ്റു

ബോളിവുഡ് താരം സൂരജ് പഞ്ചോളിക്ക് ഷൂട്ടിങ്ങിനിടെ ഗുരുതരമായി പൊള്ളലേറ്റതായി വിവരം. കേസരി വീര്‍; ലെജന്‍ഡ് ഓഫ് സോമനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. അപകട വിവരം നടന്‍റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്ഷൻ സീൻ ചെയ്യുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. സെറ്റില്‍ തീ ഉണ്ടായിരുന്നു. പെട്ടന്ന് കാര്യങ്ങള്‍ നിയന്ത്രണാതീതമായി. പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും പിതാവ് അറിയിച്ചു

Leave A Comment