തമിഴ് നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്യംസ് അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത നടനും എഴുത്തുകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്യംസ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നെ പോരൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം.
മലയാളത്തിലും തമിഴിലും, തെലുങ്കിലുമായി 150-ലേറെ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്തുള്ള രാജേഷ് നായകനായും സ്വഭാവനടനായും മികവ് തെളിയിച്ചിട്ടുണ്ട്.
1949 ഡിസംബർ 20ന് മണ്ണാർഗുഡിയിൽ ജനിച്ച രാജേഷ് 1974ൽ ബാലചന്ദർ സംവിധാനം ചെയ്‌ത അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി കെ. ബാലചന്ദർ സംവിധാനംചെയ്ത അച്ചമില്ലെ അച്ചമില്ലെ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം.
Leave A Comment