അനിൽ മാളക്ക് വീണ്ടും സംഗീത നാടക അക്കാദമി പുരസ്‌കാരം
മാള: സംഗീത സംവിധായകൻ അനിൽ മാളക്ക് കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം.
നാലാംതവണയാണ് അനിൽ ഈ അവാർഡിന് അർഹനാകുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നാടകരംഗത്തെ സജീവ സാന്നിധ്യമാണ് അനിൽ.
നാടകരംഗത്തെ പ്രഗല്‍ഭരും, പ്രതിഭാധനരുമായ രാജേഷ് ഇരുളം - ഹേമന്ത്കുമാര്‍ ടീമാണ് അനിലിന് നാടക രംഗത്ത് സ്ഥാനം നേടി കൊടുത്തത് . ഇവരോടൊപ്പം ചേർന്നതോടെയാണ് അനിലിന്റെ കഴിവുകൾ ശ്രദ്ധിക്കപ്പെടുന്നത്.ഇവർക്ക് പുറമെ നാടക രംഗത്തെ പ്രമുഖരായ മനോജ് നാരായണൻ,കണ്ണൂര്‍ വാസൂട്ടി, സുരേഷ് ദിവാകരൻ തുടങ്ങിവരുടെയൊക്കെ നാടകങ്ങളിൽ പങ്കാളിയായി. പ്രമുഖ നാടക ട്രൂപ്പുകൾക്കൊക്കെ ഇന്ന് അനിൽ ഒഴിച്ച് കൂടാനാവാത്ത പശ്ചാത്തല സംഗീത സംവിധായകനാണ്.
നാടക ഗാനങ്ങൾക്ക് സിനിമാ സംഗീതത്തിന്റെ നവഭാവം നൽകാനായി എന്നതാണ് അനിലിനെ ഈ രംഗത്ത് ശ്രദ്ധേയനാക്കുന്നത്.
തൃപ്പൂണിത്തുറയിലെ ആര്‍.എല്‍.വിയില്‍ നിന്നും ഗാനഭൂഷണം പാസ്സായതിനുശേഷം സ്റ്റേജ്ഷോകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. നൊണ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്കും കടന്നു.
Leave A Comment