കടച്ചക്ക പറിക്കാനായി കടപ്ലാവില്‍ കയറിയയാള്‍ മരിച്ചു
ചാലക്കുടി : കടച്ചക്ക പറിക്കാനായി കടപ്ലാവില്‍ കയറിയയാള്‍ മരിച്ചു. നായരങ്ങാടി താണിക്കല്‍ വീട്ടില്‍ ശശി (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിക്ക് മോസ്‌കോയില്‍ വച്ചായിരുന്നു സംഭവം. കച്ചവടക്കാരനായ ശശി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കടപ്ലാവില്‍ നിന്നും കടച്ചക്ക പറിക്കുന്നതിനിടെ കാല്‍വഴുതി നിലത്തുവീഴുകയായിരുന്നു. ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Leave A Comment