കോണ്‍ഗ്രസ് നേതാവ് കെ.കെ മജീദ് നിര്യാതനായി
കൊടുങ്ങല്ലൂർ: കോൺഗ്രസിൻ്റെയും ഐഎൻടിയുസി യുടെയും തല മുതിർന്ന നേതാവും പ്രമുഖ പൊതുപ്രവർത്തകനുമായ കറുംപ്പം വീട്ടിൽ പരേതനായ ഖാദർ ഹാജി മകൻ കെ.കെ മജീദ് (80) നിര്യാതനായി. ദീർഘകാലം കോൺഗ്രസിൻ്റെ കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റായും ഐഎൻടിയുസി യുടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ലോകമലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. എം ഇ എസ് എസ്സിൻ്റെ സീനിയർ അംഗവുമായിരുന്നു. മേഖലയിൽ കോൺഗ്രസിനും ഐഎൻടിയുസിക്കും വിപുലമായ അടിത്തറയുണ്ടാക്കി. കബറടക്കം നടത്തി.
Leave A Comment