ക്രൈം

കാട്ടൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ കുത്തിപരിക്കേൽപ്പിച്ചു : രണ്ടുപേർ പിടിയിൽ

ഇരിങ്ങാലക്കുട : കാട്ടൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ കുത്തി പരിക്കേൽപിച്ച കേസിൽ രണ്ട് പേരെ കാട്ടൂർ പോലീസ് അറസ്റ്റ്‌ ചെയ്തു. കാട്ടൂർ വലക്കഴസ്വദേശി കൊരട്ടിപറമ്പിൽ മുഹമ്മദ് സഹൽ ( 28 ), കാട്ടൂർ സ്വദേശി വെങ്കിട്ടായി വീട്ടിൽ അനൂപ് (31) എന്നിവരെയാണ് കാട്ടൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ലഹരി മാഫിയ്ക്ക് എതിരെ പ്രവർത്തിച്ചതിനെ തുടർന്നുള്ള തർക്കത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ കാട്ടൂർ സ്വദേശി കൊരട്ടി പറമ്പിൽ അൻവറിനെയാണ് കുത്തി പരിക്കേൽപിച്ചത്. പരിക്കേറ്റ അൻവർ മെഡിക്കൽ കോളേജിൽ ചികിൽസയലാണ്.

Leave A Comment