ക്രൈം

അടക്ക മോഷ്ടിച്ച കേസിൽ യുവാവിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു

വരന്തരപ്പിള്ളി: മണ്ണംപേട്ട തെക്കേക്കരയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അടക്ക മോഷ്ടിച്ച കേസിൽ യുവാവിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര വെളിയത്തുപറമ്പിൽ 38 വയസുള്ള രഞ്ജിത്താണ്  അറസ്റ്റിലായത്. തെക്കേക്കര പിണ്ടിയാൻ ജെലിലിന്റെ വീട്ടിൽ  ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 250 കിലോ അടക്കയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.

കവുങ്ങ് കൃഷിയില്ലാത്ത രഞ്ജിത് പല കടകളിലായി മോഷ്ടിച്ച അടക്ക വിറ്റിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഒരു മാസം മുൻപ് മണ്ണംപേട്ട ഷാപ്പുംപടിക്ക് സമീപത്തുള്ള വീട്ടിൽ നിന്ന് 350 കിലോഗ്രാം അടക്ക മോഷണം പോയ കേസിൽ പോലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

Leave A Comment