പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
പഴയന്നൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
പഴയന്നൂർ കല്ലംപറന്പ് വെള്ളിയാംകുഴി ബിൻസൻ മാത്യു(23)വിനെയാണു പഴയന്നൂർ എസ്ഐ കെ.എ. ഫക്രുദീനും സംഘവും പിടികൂടിയത്.
പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയെ പ്രതി പരിചയപ്പെട്ടത്.
Leave A Comment