തൃശൂരിൽ ട്രെയിനിൽനിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി
തൃശൂർ: ട്രെയിനിൽ കടത്താൻ ശ്രമിച്ച എട്ടുകിലോ കഞ്ചാവ് തൃശൂർ റെയിൽവേ പോലീസ് പിടികൂടി. ബാഗിൽ സൂക്ഷിച്ചനിലയിൽ ധൻബാദ് എക്സ്പ്രസിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
പാർസലുകളായും ബാഗുകളിൽ നിറച്ച് അലക്ഷ്യമായി സൂക്ഷിച്ചും ട്രെയിനിൽ കഞ്ചാവു കടത്താനുള്ള ശ്രമം നടക്കുന്നതായി റെയിൽവേ പോലീസ് പറഞ്ഞു. ഉത്തരേന്ത്യയിൽനിന്ന് കഞ്ചാവു കടത്തു വ്യാപകമാകുന്നതായാണ് പോലീസിനു ലഭിച്ച രഹസ്യവിവരം. ഇതിനെതിരെ പരിശോധന കർശനമാക്കിയതായും റെയിൽവേ പോലീസ് പറഞ്ഞു.
Leave A Comment