ക്രൈം

പുതിയകാവ് സ്‌കൂളിൽ മോഷണം : രണ്ടുപേർ പിടിയിൽ

പറവൂർ : വടക്കേക്കര പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം നെല്ലിപ്പറമ്പത്ത് വീട്ടിൽ ബൈജു (24), ചേന്ദമംഗലം കിഴക്കുംപുറം പാണ്ടിശേരി വീട്ടിൽ ജിതിൻ കൃഷ്ണ (ചാടു-27) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ പത്തിനാണ് സംഭവം നടന്നത്. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ ഓഫീസ് മുറിയുടെ താഴ് അടിച്ചുപൊട്ടിച്ച് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ വിലവരുന്ന ഡി.എസ്.എൽ.ആർ. ക്യാമറ മോഷ്ടിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ വടക്കുംപുറത്തെ ലക്ഷ്മി ബേക്കറിയിൽ കയറി മൊബൈൽ ഫോണും പണവും മോഷ്ടിച്ചത് ഇവർ തന്നെയാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് ക്യാമറയും ഫോ മുനമ്പം ഡിവൈ.എസ്.പി. എം.കെ. മുരളിയുടെ നേതൃത്വത്തിൽ വടക്കേക്കര ഇൻസ്‌പെക്ടർ വി.സി. സൂരജ്, എസ്.ഐ. എം.എസ്. ഷെറി, എ.എസ്.ഐമാരായ വി.എം. റസാഖ്, സി.ഡി. ഗിരീഷ്‌കുമാർ, പി.കെ. ഷൈൻ, സി.പി.ഒ.മാരായ സെബാസ്റ്റ്യൻ, മിറാഷ്, ശീതൾ എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.

Leave A Comment