യുവാവിനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച 3 യുവാക്കൾ പിടിയിൽ
കൊടകര: മദ്യപിച്ച് വഴക്കിട്ട് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കാവനാട് സ്വദേശികളായ പാലക്കൽ ധനീഷ് (കറുപ്പു) (33), തൃക്കശ്ശേരി സുമേഷ് (പട്ടൽ) (35) , കുറുവത്ത് സ്വരജിത്ത് (18) എന്നിവരെയാണ് കൊടകര എസ് എച്ച് ഓ ജയേഷ് ബാലൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൊടകര മറ്റത്തൂർ കുന്ന് കുറുവത്ത് വീട്ടിൽ റെനീഷിനെ (24) യാണ് മൂന്നംഗസംഘം തലയക്ക് അതി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്.തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ അതിതീവ പരിചരണ വാർഡിൽ ചികിത്സയിൽ കഴിഞ്ഞു വരുന്ന റെനീഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് കൊടകര ശാന്തി ആശുപത്രിക്ക് സമീപത്ത് നിന്നും പ്രതികളെ പോലീസ് പിടികൂടിയത് .
സബ് ഇൻസ്പെകടർമരായ പി ജി അനൂപ്, സി കെ ബാബു, ഷിബു പോൾ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷാജു ചാതേലി, പി എസ് റെനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment