മലപ്പുറത്തിന് പിന്നാലെ കണ്ണൂരിലും പി എഫ് അനുകൂലികളുടെ വസതികളിൽ എന്‍ഐഎ റെയ്ഡ്
കണ്ണൂർ: മലപ്പുറത്തിന് പിന്നാലെ കണ്ണൂർ നഗരത്തിലും എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്ന നാലുവയലിൽ മുഷ്താഖ്, കൊടപ്പറമ്പിലെ റഷീദ്, പള്ളിപ്പുറത്തെ മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന നാലുപേരുടെ വീടുകളിൽ ഇന്ന് പുലർച്ചെ എൻഐഎ പരിശോധന നടത്തിയിരുന്നു. വേങ്ങര, തിരൂർ, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. നേരത്തേ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഗ്രീന്‍വാലി എന്ന കേന്ദ്രം എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ പിഎഫ്ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ പരിശോധന നടക്കുന്നത്.
Leave A Comment