പുസ്തക പ്രകാശനം നടക്കാനിരിക്കെ എഴുത്തുകാരൻ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു
കോഴിക്കോട്: പുതിയ പുസ്തകത്തിന്റെ പ്രകാശം നടക്കാനിരിക്കെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ (57) അന്തരിച്ചു. ഗഫൂറിന്റെ പുതിയ പുസ്തകമായ "ദ കോയ'യുടെ പ്രകാശം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലുക്കാ ചുപ്പി എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.നിദ്ര നഷ്ടപ്പെട്ട സൂര്യൻ, അമീബ ഇര പിടിക്കുന്നതെങ്ങനെ എന്നീ കവിതാ സമാഹാരങ്ങളും ഒരു ഭൂതത്തിന്റെ ഭാവിജീവിതമെന്നും നോവലും ആയിരത്തൊന്നു രാവുകളുടെ പുനരാഖ്യാനമായ 'ഷഹറസാദ പറഞ്ഞ നർമ്മകഥകൾ, നക്ഷത്രജന്മം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, ഹോർത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നിവയാണ് പുസ്തകങ്ങൾ.
Leave A Comment