എസ് എഫ് ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് 11 ന്
കൊച്ചി: ബസ് കണ്ടക്ടര്‍ ജിഫിന് ജോയിയെ ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജൂലൈ 11 ന് പ്രൈവറ്റ് ബസ് തൊഴിലാളി ഫെഡറേഷന് (എഐടിയുസി) നഗരത്തില്‍ സൂചനാ പണിമുടക്ക് നടത്തും.
ബസ് തൊഴിലാളിയെ ആക്രമിച്ച മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളുടെ പേരിലും പെരുമ്പാവൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ പേരിലും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണെമെന്ന് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ജോണ്‍ ലൂക്കോസ്, ജനറല്‍ സെക്രട്ടറി ജോയ് ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ആലുവ ചോറ്റാനിക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സാരഥി ബസിലെ കണ്ടക്ടര്‍ ജിഫിന് ജോയിയെ സംഘം ചേര്‍ന്ന് മാരകമായി ആക്രമിച്ച് പരിക്കേല്പിച്ചത്്. പോലീസ് കര്‍ശന നടപടി കൈക്കൊള്ളാത്തത് വീണ്ടും ഇത്തരം അക്രമ സംഭവങ്ങള്‍ അരങ്ങേറാന്‍ ഇടയാക്കുന്നുണ്ട്. സാധാരണ ജനങ്ങളെ കണക്കിലെടുത്താണ് തൊഴിലാളികള്‍ തത്സമയം പ്രതികരിക്കാത്തതെന്നും നേതാക്കള്‍ പറഞ്ഞു.
Leave A Comment